ഇറാഖിലെ ബാഗ്ദാദില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ ഒമ്പത് പേര് മരിച്ചു. അല്ലാവിയിലെ ബസ് സ്റ്റേഷനിലേക്കാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയത്. ഭീകരസംഘടനകളൊന്നും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച ഇതേ പ്രദേശത്തുണ്ടായ ചാവേറാക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടിരുന്നു. യു.എന്‍ കണക്ക് പ്രകാരം 2013 -ല്‍ ഇറാഖില്‍ ചാവേറാക്രമണങ്ങളില്‍ 8,800 പേരാണ് മരിച്ചത്.