ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവിന് വധശിക്ഷ

ധാക്ക| WEBDUNIA| Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2013 (09:59 IST)
PRO
വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രധാനപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവിന് വധശിക്ഷ. കേസില്‍ വധശിക്ഷലഭിക്കുന്ന ഏഴാമത്തെ പ്രതിപക്ഷനേതാവാണ് സലാഹുദ്ദീന്

ചിറ്റഗോങ്ങില്‍നിന്നുള്ള പാര്‍ലമെന്റംഗം സലാഹുദ്ദീന്‍ ഖ്വാദര്‍ ചൗധരിയേയാണ് പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. മുന്‍പ് ശിക്ഷലഭിച്ച ആറുപേരും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളായിരുന്നു.

1971-ലെ വിമോചനയുദ്ധക്കാലത്ത് പാകിസ്ഥാന്‍ സേനയെ സഹായിച്ചെന്നാണ് സലാഹുദ്ദീനെതിരെ ചുമത്തിയകുറ്റം. 200 സാധാരണക്കാരെ വധിക്കുന്നതിന് പാക് സൈന്യത്തിന് സഹായം ചെയ്തുവെന്നതടക്കം 23 കേസുകള്‍ ചുമത്തിയിരുന്നു. ഇതില്‍ ഒന്‍പതെണ്ണത്തില്‍ സലാഹുദ്ദീന്‍ കുറ്റക്കാരനാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ ഉന്നതനേതാവായ അബ്ദുള്‍ ഖാദര്‍ മൊല്ലയെ കഴിഞ്ഞമാസം സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :