ലാലുപ്രസാദ് ഇന്ന് തന്നെ ജയിലിലേക്ക്; എം‌പി സ്ഥാനം നഷ്ടമായി

റാഞ്ചി| WEBDUNIA|
PRO
PRO
കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെയും കേസിലെ മറ്റ് പ്രതികളെയും ഇന്ന് തന്നെ ജയിലിലേക്ക് കൊണ്ടുപോകും. ഒക്ടോബര്‍ മൂന്നിന് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ലാലു ശിക്ഷാവിധി കേള്‍ക്കുക.

വിധിയെത്തുടര്‍ന്ന് ലാലുവിന്റെ എംപി സ്ഥാനം നഷ്ടമായി. ജനപ്രതിനിധകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവരുടെ ജനപ്രതിനിധി സ്ഥാനം നഷ്ടമാകും എന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണിത്. വിധിക്കു ശേഷം ലോക്‌സഭാംഗത്വം നഷ്ടമാകുന്ന ആദ്യ രാഷ്ട്രീയനേതാവാണ് ലാലുപ്രസാദ് യാദവ്.

അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ വിധിയെന്നും വൈകിയാണെങ്കിലും നീതി നടപ്പായെന്നും ലാലുവിനെതിരായ കോടതി വിധിയോട് ബിജെപി പ്രതികരിച്ചു. ബിഹാറിനും രാജ്യത്തിനും ഇന്ന് നീതിയുടെ ദിനമാണെന്ന് സിബിഐ കോടതിയുടെ വിധിയോട് പ്രതികരിച്ച് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരായ താക്കീതാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :