പോപ്പിന്റെ സ്ഥാനമൊഴിയലില്‍ ആഹ്ലാദം; പള്ളിയില്‍ യുവതികളുടെ നഗ്നനൃത്തം!

പാരിസ്: | WEBDUNIA|
PRO
പോപ്പിന്റെ സ്ഥാനമൊഴിയല്‍ ആഘോഷിച്ച് ഫ്രാന്‍സില്‍ വനിതകളുടെ നഗ്നനൃത്തം. പോപ്പിന്റെയും കത്തോലിക്ക സഭയുടെയും സ്വവര്‍ഗവിവാഹത്തിനെതിരായ നിലപാടിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാ‍യിരുന്നു വനിതകളുടെ ലക്ഷ്യം. ഇനി പോപ്പ് വേണ്ടെന്ന മുദ്രാവാക്യം മുഴക്കിയാണ് പാരിസിലെ വിഖ്യാതമായ നോട്ടര്‍ഡാം പള്ളിയില്‍ കടന്നു കയറി സ്ത്രീസംഘടനയായ ഫെമെന്‍ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്.

നഗ്നതാ പ്രതിഷേധങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള ഉക്രേനിയന്‍ വനിതകളാണ് ഇവര്‍. നീളമുള്ള കോട്ടണിഞ്ഞ് കത്തീഡ്രലില്‍ എത്തിയ ഇവര്‍ വിവസ്ത്രരായി അള്‍ത്താരയ്ക്ക് സമീപത്തേക്കടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. “വിശ്വാസം ആപല്‍സന്ധിയില്‍, ഇനിയൊരു പോപ്പ് വേണ്ട“ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ശരീരത്തില്‍ എഴുതിയിരുന്നു.

“ബൈ ബൈ ബെനഡിക്ട്, നോ മോര്‍ ഹോമോഫോബ്“ എന്നിങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞ് മണിമുഴക്കി. കത്തീഡ്രലിന്റെ സുരക്ഷാ വിഭാഗം ഇവരെ പിടിച്ചു പുറത്താക്കി. പള്ളിക്കു പുറത്ത് പ്രതിഷേധവുമായി തുടര്‍ന്ന ഇവര്‍ സ്വവര്‍ഗലൈംഗികതയില്‍ വിശ്വസിക്കുന്നുവെന്ന് മുദ്രാവാക്യം മുഴക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :