കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ പൂര്‍ണ്ണഗര്‍ഭിണിയായ അധ്യാപികയെ തൂക്കിക്കൊന്നു. ഇവര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥയെയും തൂക്കിക്കൊന്നു. ഈ സ്ത്രീകള്‍ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിച്ചതാണ് തീവ്രവാദികളെ പ്രകോപിപ്പിച്ചത്. അഫ്ഗാനില്‍ സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകളെ തീവ്രവാദികള്‍ ആക്രമിക്കുന്നത് നിത്യസംഭവമാണ്. തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ നിരവധി സ്ത്രീകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.