പാകിസ്ഥാനില്‍ യാത്രാ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര് മരിച്ചു. പാകിസ്ഥാനിലെ ബാലുചിസ്ഥാന്‍ പ്രവശ്യയിലാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഒരു നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ ആക്രമികള്‍ ബസ് തടഞ്ഞ് നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. ആക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
സുരക്ഷസേന സ്ഥലത്ത് എത്തി പ്രദേശത്തെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഒക്ടോബറിലും ഇത്തരത്തില്‍ ബസിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.