ഗിലാനി രാജിക്കൊരുങ്ങുന്നു?

ഇസ്ലാമാബാദ്‌| WEBDUNIA| Last Modified തിങ്കള്‍, 16 ജനുവരി 2012 (17:24 IST)
PRO
PRO
പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനി രാജി വയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗിലാനി രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പാക് പാര്‍ലമെന്റില്‍ ഭരണപക്ഷം അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് ഈ പ്രഖ്യാപനം. സൈനിക അട്ടിമറി തടയാനാണ് ഭരണപക്ഷം വിശ്വാസവോട്ട് തേടുന്നത്.

ഗിലാനിയ്ക്കെതിരെ നേരത്തെ പാക്‌ സുപ്രീംകോടതി കോടതിയലക്‍ഷ്യ നോട്ടീസ് അയച്ചിരുന്നു. ഈ മാസം 19ന്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാവണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നോട്ടീസ് അയച്ചത്‌. ഇതേത്തുടര്‍ന്നാണ് പ്രസിഡന്റ് സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി ഗിലാനി രാജി സന്നദ്ധത അറിയിച്ചത്.

പാക്ക് പ്രസിഡന്റിന് എതിരായ അഴിമതിക്കേസുകള്‍ മരവിപ്പിക്കാന്‍ പാക്ക് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സുപ്രീം കോടതി രംഗത്ത് വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :