വിദ്യാര്‍ത്ഥികള്‍ തങ്ങളുടെയും സഹപാഠികളുടെയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനായി ന്യൂസിലന്‍ഡിലെ സ്കൂളുകളോടനുബന്‌ധിച്ചുള്ള വസ്‌ത്രം മാറുന്ന മുറികളില്‍ മൊബൈല്‍ ഉപയോഗം നിരോധിക്കുന്നു.
ന്യൂസിലന്‍ഡിലെ ചില സെക്കന്‍ഡറി സ്കൂളുകളാണ് മൊബൈലിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ക്രമേണ എല്ലാ സ്കൂളുകളിലും നിരോധനം നടപ്പില്‍ വരുത്താനാണ് ആലോചിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നഗ്നചിത്രങ്ങള്‍ എം എം എസിലൂടെ പ്രചരിക്കുന്നത് പതിവായതോടെയാണ് മൊബൈല്‍ നിരോധനം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്.
തമാശയ്ക്കായാണ് വിദ്യാര്‍ത്ഥികള്‍ പലരും പരസ്പരം നഗ്നചിത്രങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ പിന്നീട് ഇവ എം എം എസുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു. മുമ്പ് ജിമ്മുകളിലും വസ്ത്രം മാറുന്ന മുറികളില്‍ മൊബൈല്‍ നിരോധനത്തിന് അധികൃതര്‍ ഉത്തരവിട്ടിരുന്നു.