അധ്യാപികയുമായി പ്രണയത്തിലായ പന്ത്രണ്ടാം ക്ലാസുകാരന്‍ കൊലപാതകത്തിനിരയായി. യുപിയിലെ മെയ്ന്‍പുരിയിലാണ് അസ്വാഭാവിക പ്രണയത്തില്‍ പെട്ട വീകേഷ് എന്ന പതിനെട്ടുകാരന്‍ കൊലചെയ്യപ്പെട്ടത്.
ജനുവരി അഞ്ച് മുതല്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ ജഡം വ്യാഴാഴ്ച മെയ്ന്‍പുരി ടൌണിലുള്ള ഒരു പാര്‍ക്കില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. തലയില്‍ ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ഇരുപതുകളില്‍ എത്തി നില്‍ക്കുന്ന മീനാക്ഷി ശര്‍മ്മ എന്ന അധ്യാപികയും വീകേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. വീകേഷ് മിക്കപ്പോഴും അധ്യാപികയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. എന്നാല്‍, മകളും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം അമ്മ മധു എതിര്‍ത്തിരുന്നു. മകളുമായുള്ള ബന്ധം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവര്‍ വീകേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
മധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ ബന്ധുക്കളും കൊലപാതകത്തില്‍ പങ്കാളികളാണെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ ആരോപിക്കുന്നു.