റോം|
WEBDUNIA|
Last Modified വ്യാഴം, 27 ജൂണ്‍ 2013 (16:53 IST)
PRO
ഇറ്റലിയിലെ പ്രധാന ടൂറിസ്ററ് കേന്ദ്രമായ കൊളോസിയം മ്യൂസിയം അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളിയാഴ്ചയും അടച്ചിടും. റോമിലെ തൊഴിലാളി സമരം കാരണമാണ് അടച്ചിടുന്നത്.
ശമ്പള വര്‍ധന നടപ്പാക്കണമെന്നും, തൊഴിലാളി ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇറ്റാലിയന്‍ ലേബര്‍ യൂണിയനായ എഫ്എല്‍പി സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. എട്ടു ദിവസത്തിനിടെ മൂന്നാം തവണയാണ് ഇതേ ആവശ്യമുന്നയിച്ച് സമരം നടത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച സമരം കാരണം കൊളോസിയം നാലു മണിക്കൂറാണ് അടച്ചിട്ടത്. ഇതറിയാതെ സ്ഥലത്തെത്തിയ നിരവധി വിനോദ സഞ്ചാരികള്‍ അത്രയും സമയം പ്രവേശനം കാത്ത് ക്യൂ നില്‍ക്കേണ്ടി വന്നു.
സമരം തുടരുന്നത് ഇറ്റലിയിലെ ഹോട്ടല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഈഫല്‍ ടവറും തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.