45 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചെന്നു പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
45 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചെന്നു പാക്കിസ്ഥാന്‍ അറിയിച്ചു. എന്നാല്‍ മോചനവിവരം ഇന്ത്യന്‍ അധികൃതരെ അറിയിച്ചിട്ടില്ലെന്നു ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നു അറിയുന്നത്. മോചിതരായ മത്സ്യത്തൊഴിലാളികളെ കിഴക്കന്‍ ലാഹോറിലെ നഗരത്തില്‍ എത്തിക്കും. അതിനുശേഷം ഔദ്യോഗിക നടപടികള്‍ക്കു ശേഷം വാഗാ അതിര്‍ത്തി വഴി ഇവര്‍ നാളെ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.

സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് 482 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ 496 തൊഴിലാളികളാണ് ഇന്ത്യന്‍ ജയിലില്‍ കഴിയുന്നത്.

51 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്നാണ് മെയ് എഴിന് പാക്കിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രി മിര്‍ ഹാസര്‍ ഖാന്‍ കോസോ പറഞ്ഞിരുന്നത്. പക്ഷേ മോചിപ്പിച്ചത് 45 പേരെയാണെന്നാണു റിപ്പോര്‍ട്ട്. ഇവര്‍ ആരൊക്കെയാണെന്ന് വിവരം ലഭിച്ചിട്ടില്ല.

മോചിതരായവരെ കറാച്ചിയിലെ മാലിര്‍ ജയിലില്‍ പുറത്തിറക്കി വാഗാ അതിര്‍ത്തിയിലേക്കുള്ള ബസില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :