തക്കാളി മോഷ്ടിച്ചയാള്‍ക്ക് ജയില്‍!

റോം| WEBDUNIA|
PRO
PRO
തക്കാളി മോഷ്ടിച്ച കുറ്റത്തിന് ഇറ്റലിക്കാരന് ജയില്‍ശിക്ഷ. ഡാനിയേല കര്‍ലിനോ(30) എന്നയാളെയാണ് 20 മാസം തടവുശിക്ഷയ്ക്ക് വിധിച്ചത്.

തെക്കന്‍ നഗരമായ ലെസീയില്‍ 2011 ജൂലൈയില്‍ ആണ് മോഷണം നടന്നത്. 100 യൂറോ വിലവരുന്ന രണ്ടുകൂട തക്കാളിപ്പഴം ആണ് കര്‍ലിനോ മോഷ്ടിച്ചത്.

ഒരു കര്‍ഷകനെ ഭീഷണിപ്പെടുത്തിയാണ് കര്‍ലിനോ തക്കാളിക്കൂടകളുമായി കടന്നത്. എന്നാല്‍ സാക്ഷികള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ കര്‍ഷകനു 100 യൂറോ നല്‍കി പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :