ടോണി സ്കോട്ട് ബ്രെയിന്‍ ക്യാന്‍സര്‍ ബാധിതനായിരുന്നു?

WEBDUNIA|
PRO
PRO
ഹോളിവുഡ് സംവിധായകന്‍ ടോണി സ്കോട്ടിന്റെ(68) ആത്മഹത്യയുടെ കാരണങ്ങള്‍ ദുരൂഹമായി തുടരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല.

ബ്രെയിന്‍ ക്യാന്‍സര്‍ ബാധിതനായിരുന്നു സ്കോട്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ സ്കോട്ടിന്റെ വിധവയും നടിയുമായ ഡോണ വില്‍‌സണ്‍ ഇത് നിഷേധിച്ചു. അദ്ദേഹത്തിന് ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ഡോണ പറഞ്ഞു.

മെഗാഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സ്കോട്ട് പാലത്തില്‍ നിന്ന് ചാടി ആത്‌മഹത്യ ചെയ്യുകയായിരുന്നു. ലോസ് ഏഞ്ചലസ് ഹാര്‍ബറിലെ വിന്‍സെന്റ് തോമസ് പാലത്തില്‍ നിന്ന് 185 അടി താഴ്ചയിലേക്കാണ് അദ്ദേഹം ചാടിയത്. അദ്ദേഹത്തിന്റെ കാറില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.

ടോപ് ഗണ്‍, ഡേയ്സ് ഓഫ് തണ്ടര്‍, ബിവേര്‍‌ലി ഹില്‍‌സ് കോപ് 2 തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകളുടെ സംവിധായകനാണ് സ്കോട്ട്. 1983ല്‍ സംവിധാനം ചെയ്ത ദി ഹംഗര്‍ ആണ് സ്കോട്ടിന്റെ ആദ്യ ചിത്രം. റിവഞ്ച്, ട്രൂ റൊമാന്‍സ്, എനിമി ഓഫ് ദി സ്റ്റേറ്റ്, സ്പൈ ഗെയിം, മാന്‍ ഓണ്‍ ഫയര്‍ തുടങ്ങിയവയാണ് സ്കോട്ടിന്റെ മറ്റ് പ്രധാന ഹിറ്റുകള്‍. 2010ല്‍ റിലീസായ അണ്‍സ്റ്റോപ്പബിള്‍ ആണ് ടോണി സ്കോട്ട് അവസാനം സംവിധാനം ചെയ്ത ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :