WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘സ്പിരിറ്റ്’ കേരളക്കരയാകെ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കലാമൂല്യമുള്ള സിനിമയെന്ന പേരും നല്ല കളക്ഷനും സ്പിരിറ്റിന് നേടാനായി. ഉസ്താദ് ഹോട്ടലിന്‍റെയും തട്ടത്തിന്‍ മറയത്തിന്‍റെയും വമ്പന്‍ വിജയത്തിനിടയിലും സ്പിരിറ്റ് തലയുയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുന്നു.
എന്നാല്‍ ‘സ്പിരിറ്റ്’ മോഷണമാണെന്ന ആരോപണവുമായി ഒരു സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നു. അബ്ദുള്‍ അസീസ് എന്ന സംവിധായകനാണ് തന്‍റെ ഷോര്‍ട്ട് ഫിലിം കോപ്പിയടിച്ചാണ് രഞ്ജിത് സ്പിരിറ്റെടുത്തതെന്ന് ആരോപിച്ചിരിക്കുന്നത്.
താന്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ‘മൈ ഹീറോ ബട്ട് ബിഗ് സീറോ’ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ കഥ വികസിപ്പിച്ചാണ് രഞ്ജിത് സ്പിരിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് അബ്ദുള്‍ അസീസ് ആരോപിക്കുന്നത്. ‘മൈ ഹീറോ ബട്ട് ബിഗ് സീറോ’യിലെ നായകന്‍ അബ്ദുള്‍ അസീസിന്‍റെ സുഹൃത്താണ്. ഈ കഥാപാത്രത്തെയാണ് സ്പിരിറ്റില്‍ പിന്നീട് നന്ദു അവതരിപ്പിച്ചതെന്നും അബ്ദുള്‍ അസീസ് പറയുന്നു.
സൂര്യ കൃഷ്ണമൂര്‍ത്തി, ഐ ജി മനോജ് എബ്രഹാം തുടങ്ങിയവര്‍ ‘മൈ ഹീറോ ബട്ട് ബിഗ് സീറോ’ കണ്ടശേഷം തന്നെ പ്രശംസിച്ചിരുന്നു എന്നും ചില ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അബ്ദുള്‍ അസീസ് വെളിപ്പെടുത്തി.