ചൈനയില്‍ യുവതികളെ ബലി നല്‍കിയിരുന്നു; 80ഓളം തലയോട്ടികള്‍ ലഭിച്ചു

ബെയ്ജിങ്| WEBDUNIA|
PRO
പുരാവസ്തു ഗവേഷകര്‍ 4000 വര്‍ഷം മുമ്പ് ചൈനയില്‍ ബലി നല്‍കിയെന്ന് കരുതപ്പെടുന്ന യുവതികളുടെ 80ഓളം തലയോട്ടികള്‍ കണ്ടെടുത്തു.

നവീനശിലായുഗകാലത്ത് ചൈനയില്‍ യുവതികളെ ബലി നല്‍കിയിരുന്നതായി കണ്ടെത്തല്‍. ഷാന്‍സി പ്രവിശ്യയില്‍ കണ്ടെത്തിയ, 4000 വര്‍ഷം പഴക്കമുള്ള തലയോട്ടികള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനങ്ങളിലെത്തിയത്.

കണ്ടെത്തിയ 80 തലയോട്ടികളില്‍ ഏറെയും യുവതികളുടേതായിരുന്നു. വംശീയസംഘര്‍ഷങ്ങളുടെ കാലത്ത് ശത്രുക്കള്‍ ഇവരെ പിടികൂടി ബലി നല്‍കിയതാണെന്ന് സംശയിക്കുന്നതായി പുരാവസ്തു ഗവേഷകര്‍ അറിയിച്ചു.

പുരാതന ചൈനയില്‍ ഇത്തരം നരബലികള്‍ ഉണ്ടായിട്ടുണ്ടെന്ന് മുമ്പും കണ്ടെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :