ചൈനയിലെ ഭൂകമ്പം: മരണം 80 കവിഞ്ഞു

ബെയ്ജിംഗ്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തുടര്‍ ഭൂകമ്പങ്ങളില്‍ മരണം 80 കവിഞ്ഞു. ദുരന്തത്തില്‍ 700ലധികം പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇവിടെ ഉണ്ടായത്. തുടര്‍ന്ന് പതിനാറ് പ്രാവശ്യം തുടര്‍ചലനങ്ങള്‍ ഉണ്ടായി.

ലക്ഷക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു. യിലാംഗ്‌, ദാഗുന്‍ കൗണ്ടികളിലും ഷാവോയാംഗ്‌ ജില്ലയിലുമായി ഏഴര ലക്ഷം പേര്‍ ദുരിതത്തിലാണ്. ഏകദേശം 55.1 കോടി ഡോളറിന്റെ നാശനഷ്ടങ്ങളാണ്‌ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന്‌ അധികൃതര്‍ പറഞ്ഞു.

തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഭൂചലനങ്ങള്‍ പതിവാണ്‌. 2008ല്‍ സിച്ചുവാന്‍, ഷാങ്ങ്സി, ഗാന്‍സു പ്രവിശ്യകളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പതിനായിരങ്ങളാണു മരിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :