മലയാളികളുടെ വീട്ടുമുറ്റത്ത് ചൈനയുടെ പൂക്കളം

കോട്ടയം| WEBDUNIA|
PRO
PRO
മലയാള നാടിന്റെ ഇടവഴികളില്‍ പൂക്കള്‍ ഇല്ലാതെയാവുമ്പോള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഇത്തവണ പൂക്കളങ്ങള്‍ ചൈനയില്‍ നിന്നുമെത്തി. മലയാളികളേക്കാള്‍ ഓണത്തിന്റെ വിപണന സാധ്യതകള്‍ മനസിലാക്കിയതിനുദാഹരണമാണ് ഇന്‍സ്റ്റന്റ് പൂക്കളങ്ങളും മഹാബലി തിരുമേനിയുടെ ആഭരണങ്ങളും മറ്റും.

വീടിന്റെ പൂമുഖങ്ങളില്‍ സമയമെടുത്ത് പൂവിളിയോടെ പൂക്കളമൊരുക്കിയ മലയാളിക്ക് വന്ന മടി ഏറ്റവും കൂടുതല്‍ മനസിലാക്കിയത് ചൈനാക്കാരാണ്. 200 രൂപ മുതല്‍ വിലയുള്ള ഒറിജിനലിനെ വെല്ലുന്ന പൂക്കളങ്ങളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. പല വലിപ്പത്തിലും നിറങ്ങളിലും ലഭ്യമാകുന്ന ഇവ കഴുകാന്‍ കഴിയുന്നതും ആവശ്യം കഴിഞ്ഞാല്‍ മടക്കി അടുത്ത വര്‍ഷത്തേക്ക് സൂക്ഷിച്ചു വയ്ക്കാനും കഴിയും.

പൂക്കളത്തിനു പുറമെ മാവേലി വേഷങ്ങള്‍ക്കു വേണ്ട ആടയാഭരണങ്ങളും ഓലക്കുടയും മെതിയടിയുമുള്‍പ്പടെയുള്ള ചൈനീസ് നിര്‍മ്മിതസാധനങ്ങള്‍ വിപണിയില്‍ ലഭ്യമാ‍ണ്. അതു പോലെ പുലികളിക്കും മറ്റും വേണ്ട മുഖം മൂടികളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ക്രിസ്മസ് വിപണിയ്ക്ക് പുറമെ ഓണവിപണിയിലെയും വിപണന സാധ്യത മുതലെടുക്കുകയാണ് ചൈനീസ് കച്ചവടക്കാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :