ചിലിയില്‍ കാട്ടുതീ,1,500 വീടുകള്‍ കത്തി നശിച്ചു

സാന്റിയാഗോ| WEBDUNIA|
PTI
PTI
ചിലിയിലെ തുറമുഖ നഗരമായ വാല്‍പറൈസോയില്‍ പുലര്‍ച്ചെയുണ്ടായ കാട്ടുതീയില്‍ 1,500 വീടുകള്‍ കത്തി നശിച്ചു.

സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ഫസഫിക് സമുദ്രത്തില്‍ നിന്നുണ്ടാകുന്ന ശക്തമായ കാറ്റ് തീ കൂടുതല്‍ ആളിപ്പടരാന്‍ കാരണമാകുന്നുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സൈന്യത്തിന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ ആയിരക്കണക്കിന്‌ ആളുകളെ നഗരത്തില്‍ നിന്ന്‌ ഒഴിപ്പിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :