വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉന്നതവനപാലക സംഘം മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
ഇന്നലെ കൊട്ടിയൂരില്‍ വീണ്ടും വനത്തിന് തീപിടിച്ചത് അഗ്‌നിശമനസേന എത്തി അണയ്ക്കുകയായിരുന്നു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിജിലന്‍സ് സി എസ് യാലാക്കി ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.