ചാരപ്പണി അമേരിക്കയുള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക് ഗുണം ചെയ്തെന്ന് യുഎസ്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified തിങ്കള്‍, 17 ജൂണ്‍ 2013 (11:23 IST)
PRO
അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയ ചാരപ്പണി മൂലം 20 ലേറെ രാജ്യങ്ങളിലെ ഭീകരാക്രമണ പദ്ധതി തകര്‍ക്കാന്‍ കഴിഞ്ഞതായി അവകാശവാദം.അമേരിക്കയിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ചാരപ്പണി വിവാദമായിരിക്കെയാണ് ഈ അവകാശവാദം.

ചാരപ്പണിയെക്കുറിച്ച് എഡ്വാര്‍ഡ് സ്നോഡന്‍ നടത്തിയ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ഭരണകൂടത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഹോങ്കോംഗില്‍ ഒളിവില്‍ കഴിയുകയാണ് സ്നോഡന്‍.

പ്രിസം പദ്ധതി വഴി ഇന്‍റര്‍നെറ്റ് സെര്‍വറുകളിലെ വ്യക്തികളുടെ വിവരങ്ങള്‍ ബ്രിട്ടണ്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഗാര്‍ഡിയന്‍ ദിനപത്രമാണു വാര്‍ത്ത പുറത്തുവിട്ടത്.

പാര്‍ലമെന്‍റ് ഇന്‍റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിക്കുവേണ്ടി ഗവണ്‍മെന്‍റ് കമ്യൂണിക്കേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സാണു വിവരങ്ങള്‍ ചോര്‍ത്തിയത്. ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഗവണ്‍മെന്‍റ് കമ്യൂണിക്കേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ശേഖരിച്ച 197 രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഗാര്‍ഡിയന്‍ പുറത്തുവിട്ടിരുന്നു. പിന്‍വാതിലിലൂടെ വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നു ലേബര്‍ പാര്‍ട്ടി അംഗം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :