ഗ്ലാമര്‍ കുറയുന്നതില്‍ മനംനൊന്ത് പണം നല്കി ജീവനൊടുക്കി
WEBDUNIA|
Last Modified ശനി, 22 ഫെബ്രുവരി 2014 (12:43 IST)
PRO
പ്രായം തന്റെ സൌന്ദര്യത്തെ ബാധിക്കുന്നതില്‍ മനംനൊന്ത് ഇറ്റാലിയന്‍ സ്വദേശിനിയായ 85കാരി ജീവനൊടുക്കി!. സ്വിറ്റ്സര്‍ലന്‍ഡിലെ ‘ആത്മഹത്യാ‘ ക്ലിനിക്കിലെത്തി മരിക്കാന്‍ പണം നല്‍കിയാണ് ഒറിയെല്ല കസ്സാനെല്ലൊ ജീവനൊടുക്കിയത്.
ശാരീരികമായുള്ള അസുഖങ്ങളൊന്നും തന്നെ ഒറിയെല്ലക്കുണ്ടായിരുന്നില്ല. ബന്ധുക്കളോടും മറ്റും പറയാതെയാണ് ഒറിയെല്ലൊ വീട് വിട്ടിറങ്ങിയത്.
ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പിന്നീട് ഒറിയെല്ല മരിച്ച വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. അസുഖം ബാധിച്ചവര്‍ക്കും മറ്റും പരസഹായത്തോടെയുള്ള ആത്മഹത്യ സ്വിറ്റ്സര്‍ലന്‍ഡില്‍ നിയമപരമായി അംഗീകരിച്ചതാണ്.
എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാണ് .എട്ട് ലക്ഷത്തോളം രൂപയാണ് ഒറിയെല്ല ജീവനൊടുക്കാന്‍ ക്ലിനിക്കിന് നല്‍കിയത്.