ഗ്രനേഡുമായി ബാലിക ക്ലാസ്റൂമിലെത്തി!

മെക്സിക്കോ സിറ്റി| WEBDUNIA| Last Modified ബുധന്‍, 15 ഫെബ്രുവരി 2012 (11:46 IST)
ഹാന്‍ഡ് ഗ്രനേഡുമായി ഒമ്പത് വയസ്സുകാരി ക്ലാസ്‌റൂമിലെത്തി. സെന്‍‌ട്രല്‍ മെക്സിക്കോയിലെ മോറലോസിലെ സ്ക്ലൂള്‍ വിദ്യാര്‍ഥിനിയാണ് ബാലിക.

ബാലികയുടെ ബാഗില്‍ ഗ്രനേഡ് ഉണ്ടെന്ന വിവരം സഹപാഠികളാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ എമര്‍‌ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടു.

സൈനികസംഘവും സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളും സ്കൂളിലെത്തി. സൈന്യത്തിന്റെ പക്കല്‍ മാത്രം കാണുന്ന ഹാന്‍ഡ് ഗ്രനേഡ് ബാലികയ്ക്ക് എങ്ങനെ കിട്ടി എന്നതിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :