ഗൂഗിള്‍ പറയുന്നു, മോനേ ഫേസ്ബുക്കേ നീ വെറും കുട്ടി മാത്രം!
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
PRO
ഗൂഗിള്‍ പറയുന്നു, മോനേ ഫേസ്ബുക്കേ നീ വെറും കുട്ടി മാത്രം. വെറുതെയൊന്നുമല്ല, ഇതില്‍ അല്‍പ്പം കാര്യമുണ്ട്. കാരണം വിവിധ ഫ്ളാറ്റ് ഫോമുകളിലായി നിരവധി ആപിളിക്കേഷനുകള് ഉള്ളതില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനായി ഗൂഗിള്‍ മാപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ഗ്ളോബല്‍ വെബ് ഇന്‍ഡക്സാണ് ഇക്കാര്യം പുറത്തുവിട്ടത്.
54 ശതമാനം പേര് ഗൂഗിള്‍ മാപ്പ് ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നു. സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ആപ്ളിക്കേഷന്‍ ഫേസ്ബുക്കിന്റേതാണ്. 44 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. നോക്കിയയുടെ ഒവിഐ മാപ്പ് ഒമ്പത് ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പതിനൊന്നാം സ്ഥാനം മാത്രമേ ഉള്ളൂ.
മൂന്നും നാലും സ്ഥാനങ്ങളില്‍ ഗൂഗിളിന്റെ ആപ്ലിക്കേഷനുകള്‍ തന്നെയാണ്. യൂട്യൂബാണ് മൂന്നാം സ്ഥാനത്ത്. 35 ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളാണ് തങ്ങളുടെ ഫോണില്‍ യൂട്യൂബ് കാണാനായി ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു. നാലാം സ്ഥാനത്തുള്ളത് ഫേസ്ബുക്കിന്റെ മുഖ്യ എതിരാളിയായ ഗൂഗിള്‍ പ്ളസും. മൈക്രോ ബ്ളോഗിങ് സൈറ്റായ ട്വിറ്റര്‍ ആറാം സ്ഥാനത്താണുള്ളത്.