കൊല്ലപ്പെട്ട ലിബിയന്‍ സ്വേച്ഛാധിപതി കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുടെ ചോര പുരണ്ട ഷര്‍ട്ടും വിവാഹമോതിരവും വില്‍ക്കുന്നു. ജന്മനാടായ സിര്‍ത്തിലെ അഴുക്കുചാലില്‍ നിന്ന് പിടിക്കപ്പെട്ടപ്പോള്‍ ഗദ്ദാഫി ധരിച്ച ഷര്‍ട്ടും വിരലില്‍ അണിഞ്ഞ വെള്ളിമോതിരവുമാണ് വില്പനയ്ക്ക് വയ്ക്കുന്നത്.
ലിബിയക്കാരനായ അഹമ്മദ് വാര്ഫലിയുടെ കൈയില്‍ എങ്ങനെയോ എത്തിപ്പെട്ടതാണ് ഇവ രണ്ടും. 10 കോടി രൂപയാണ് ഇയാള്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത്.
ഭാര്യ സഫിയയെ വിവാഹം ചെയ്ത തീയതി(സെപ്തംബര്‍ 10, 1970) ഗദ്ദാഫിയുടെ വിവാഹമോതിരത്തില്‍ കൊത്തിയിട്ടുണ്ട്. ഈ മോതിരം വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. മോതിരം ലിബിയയുടെ പണം കൊണ്ട് നിര്‍മ്മിച്ചതാണെന്നും അത് വില്‍ക്കാനാവില്ലെന്നുമാണ് ഫേസ്ബുക്കിലൂടെ പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.