കെനിയയിലെ സൊമാലിയില്‍ ഒരെസമയത്ത് നടന്ന മൂന്നു ബോംബ് സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇരുപത്തിയഞ്ചു പേര്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദികള്‍ ആണന്ന് പൊലീസ് പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ എത്തിച്ചെരുന്ന റെസ്റ്റോറന്റും ക്ലിനിക്കും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് നാടന്‍ ബോംബുകള്‍ ആണ്.
സ്ഫോടന വസ്തുക്കള്‍ കയറ്റിവന്ന വാഹനം നഗരത്തിലെ മൊംബാസാ പൊലീസ് സ്റ്റേഷന്മുന്നില്‍ ആറു ദിവസമാണ് പാര്‍ക്കു ചെയ്തത്. ഇത് കെനിയന്‍ പൊലിസിന്റെ അനാസ്ഥയാണ് കാണിക്കുന്നത്. നഗരത്തിലെ പ്രധാന മേഖലകളില്‍ നടന്ന സ്ഫോടനം കടുത്ത സുരക്ഷാ വലയത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നഗരത്തില്‍ സ്ഫോടനം നടന്നിരിന്നു. രാജ്യത്ത് മൂന്നു വര്‍ഷമായി അല്‍ക്വയ്ദയും ഷെബാബ് ഇന്സര്ജന്സ് എന്ന തീവ്രവാദ സംഘടനയും ആക്രമണം നടത്തിവരുകയാണ്.