നിലമ്പൂര്‍ കൊലപാതകം: ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു
നിലമ്പൂര്‍|
WEBDUNIA|
PRO
PRO
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഷൗക്കത്തിനെ ചോദ്യം ചെയ്തത്. നിലമ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ ആര്യാടന്‍ മുഹമ്മദിന്റെ പിഎയെയും പ്രതിയുമായ ബിജു നായരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തത്. ഷൗക്കത്തിനൊപ്പം അദ്ദേഹത്തിന്റെ പിഎ രാജു, ഡ്രൈവര്‍ മനു എന്നിവരെയും ചോദ്യം ചെയ്യലിന് വിധേയമാക്കി. രാധ വധക്കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ബിജു നായര്‍ ആര്യാടന്‍ ഷൗക്കത്തുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു.
ക്ഷേത്രത്തിനകത്ത് നടത്തിയ കൂടിക്കാഴ്ച്ചയുടെ ഫോട്ടോകളും ക്യാമറയിലെ മെമ്മറി കാര്‍ഡും നേതാക്കള്‍ കൈക്കലാക്കിയതായും നിലമ്പൂരിലെ ചാരുത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ മുകുന്ദന്‍ വെളിപ്പെടുത്തിയിരുന്നു. രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രാധയുടെ സഹോദരന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരി അഞ്ചിനായിരുന്നു രാധ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.