കാണേണ്ടെന്ന് ഒബാമ; സര്‍ദാരി നിരാശനായി മടങ്ങി

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
യു എസ്-പാകിസ്ഥാന്‍ നയതന്ത്രബന്ധത്തില്‍ വീണ്ടും തിരിച്ചടി. ഷിക്കാഗോയില്‍ നാറ്റോ സമ്മേളനത്തിനെത്തിയ പാകിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയെ കാണാന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.

ഒബാമയുമായി കൂടിക്കാഴ്ച നടത്തി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കാം എന്ന പ്രതീക്ഷയിലാണ് സര്‍ദാരി നാറ്റോ സമ്മേളനത്തിനെത്തിയത്. എന്നാല്‍ വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയിലായി അദ്ദേഹം.

കഴിഞ്ഞ നവംബറില്‍ നാറ്റോയുടെ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തില്‍ യുഎസ് അനുശോചിച്ചതല്ലാതെ മാപ്പു പറയാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :