ഒരാളെ പീഡിപ്പിച്ചെന്നും മറ്റുള്ളവരോട് മോശമായി പെരുമാറിയെന്നും ആനന്ദ് ജോണ്‍

PRO
പരാതി പ്രവാഹമായിരുന്നു പിന്നീടങ്ങോട്ട്. ജോണിനെതിരെ 30 ഓളം പേരാണ് ആരോപണവുമായി രംഗത്ത് എത്തിയത്. പക്ഷേ കോടതി മുറിയില്‍ ഇവരില്‍ പലരുടെയും വാദം പണത്തിന് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു. ആനന്ദിനെ പ്രശസ്തിയില്‍ അസൂയ പൂണ്ടവര്‍ ആനന്ദിനെ കള്ളക്കേസുകളില്‍ കുടുക്കുകയായിരുന്നുവെന്ന് അമ്മ സാഷി എബ്രഹാം പറഞ്ഞിരുന്നു.ശത്രുക്കള്‍ ഒരുക്കിയ കെണിയില്‍ ആനന്ദ് കുടുങ്ങിപ്പോയെന്നും ഇന്ത്യക്കാരനായത് കൊണ്ടാണ് നീതി ലഭിക്കാതെ പോയതെന്നും ആനന്ദിന്റെ അമ്മ അഭിപ്രായപ്പെടുന്നു.

നുണപരിശോധനയില്‍ ആനന്ദ് നിരപരാധിയെന്ന് കണ്ടെത്തിയിട്ടും നീതി ലഭിച്ചില്ലയെന്നും അവര്‍ പറയുന്നു. ഏഴുപേര്‍ 14നും 21നും ഇടയില്‍ പ്രായമുള്ളവരായിരുന്നു പരാതിക്കാര്‍. 67 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ ജോണിനെതിരെ തെളിഞ്ഞിരിക്കുന്നത്. 59ഓളം പരാതികള്‍ കോടതിക്കു മുന്നിലെത്തിയെങ്കിലും 16 കേസുകളേ അന്തിമ പരിഗണനക്ക് എത്തിയുള്ളു.

ആനന്ദിന്‍റെ എജെ ജീന്‍സ്‌ ബ്രാന്‍ഡ്‌ വിപണിയിലിറക്കുന്നതിന് തൊട്ടുമുന്‍പാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇത് ആസൂത്രിതമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും അന്വേഷണത്തില്‍ ഇടപെടുകയുണ്ടായി. പാരീസ് ഹില്‍ട്ടണ്‍ ഉള്‍പ്പടെയുള്ള പ്രശസ്തരുടെ ഫാഷന്‍ ഡിസൈനറായിരുന്നു ജോണ്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :