ഒരാളെ പീഡിപ്പിച്ചെന്നും മറ്റുള്ളവരോട് മോശമായി പെരുമാറിയെന്നും ആനന്ദ് ജോണ്‍

ന്യുയോര്‍ക്ക്| WEBDUNIA|
PRO
അമേരിക്കന്‍ മലയാളി ഡിസൈനര്‍ ആനന്ദ് ജോണ്‍ സ്ത്രീപീഡനക്കേസില്‍ കുറ്റം സമ്മതിച്ചു. തനിക്കെതിരെ പരാതി നല്‍കിയ മോഡലുകളില്‍ ഒരാളെ താന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും മറ്റുള്ളവരോട് മോശമായി പെരുമാറുക മാത്രമാണ് ചെയ്തതെന്നും ആനന്ദ് മാന്‍ഹാട്ടണിലെ കോടതിയില്‍ ഏറ്റുപറഞ്ഞു.

മോഡലിംഗ് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് ന്യുയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ആനന്ദ് ജോണിനെ ഹാജരാക്കിയത്. മാനഭംഗപ്പെടുത്തിയെന്ന കേസുകളില്‍ കാലിഫോര്‍ണിയ കോടതി 59 വര്‍ഷത്തെ തടവുശിക്ഷ ആനന്ദിന് വിധിച്ചിരുന്നു.

കുറ്റം സമ്മതിച്ചതോടെ കോടതി അഞ്ചുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ആനന്ദിനെതിരെ മാന്‍ഹാട്ടണ്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മറ്റു കേസുകളും പിന്‍വലിച്ചു. ഇതുവരെ എല്ലാ കേസുകളും ആനന്ദ് കുറ്റം നിഷേധിക്കുകയായിരുന്നു.

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും ലൈംഗികവിവാദ ചുഴിയിലേക്ക്

മലയാളിയായ ആനന്ദ് ജോണ്‍ എന്ന ആനന്ദ് ജോണ്‍ അലക്സാണ്ടര്‍ കേരളത്തിലും ചെന്നൈയിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഗായകന്‍ യേശുദാസിന്റെ ഭാര്യസഹോദരിയുടെ മകനാണ് ആനന്ദ് ജോണ്‍. അമ്മ സാഷി എബ്രഹാമിനും സഹോദരിയായ സന്‍‌ജനക്കുമൊപ്പം പിന്നീട് അമേരിക്കയിലേക്ക് പോയി. അവിടെ ഒരു ഫാഷന്‍ ഡിസൈനര്‍ സ്ക്കൂളില്‍ ആനന്ദ് ഉപരിപഠനം തുടര്‍ന്നു.

ആനന്ദ് ഡിസൈനിംഗ് രംഗത്തേക്ക് ഇറങ്ങിയതോടെ ഫാഷന്‍ ഡിസൈനിംഗില്‍ ആനന്ദ് തരംഗം അലയടിക്കാന്‍ തുടങ്ങി. അമേരിക്കയിലെ ഏറ്റവും മികച്ച ഫാഷന്‍ സ്ഥാപനമായ ഡോറകാരനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരം കൈവന്നു.

ആനന്ദിന് പിന്നീടങ്ങോട്ട് പ്രശസ്തിയുടെ കാലമായിരുന്നു. ആനന്ദിന്റെ ഡിസൈനുകള്‍ കാണാന്‍ റാമ്പുകള്‍ ഒരുങ്ങി. പെണ്‍കുട്ടികള്‍ ആനന്ദിനെ ഭ്രാന്തമായി ആരാധിക്കാന്‍ തുടങ്ങി. പ്രശസ്ത മോഡലുകള്‍ വരെ ആനന്ദ് ഡ്സൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ കാത്തുനിന്നു.
ആഭരണ ഡിസൈനിംഗിലും ആനന്ദ് ശ്രദ്ധ പതിപ്പിച്ചു. ലോകത്തിലെ പല രാജകുംടുംബങ്ങളുടെ പ്രധാന ഡിസൈനറായി ജോണ്‍ മാറി.

ആനന്ദിനൊപ്പം ജോലി ചെയ്തിരുന്ന ഏഴ് മോഡലുകള്‍ പരാതിയുമായി രംഗത്തെത്തി. തങ്ങളെ ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴും പലവിധ പീഡനങ്ങള്‍ക്കും വിധേയമാക്കിയെന്നും അവര്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍‌കുട്ടികളെയും ആനന്ദ് തന്‍റെ ആഗ്രഹപൂര്‍ത്തിക്കായി ഉപയോഗപ്പെടുത്തിയെന്നും ആരോപണമുണ്ടായി. ഹോളി ഗേവല്‍ എന്ന യുവതിയാണ് ആരോപണവുമായി ആദ്യം രംഗത്ത് എത്തിയത്. ന്യൂയോര്‍ക്കില്‍ വെച്ച് ആനന്ദ് തന്നെ ബലാത്സംഗംചെയ്തുവെന്നും ഈ പെണ്‍‌കുട്ടി ആരോപിച്ചു. മാധ്യമങ്ങളുടെ ചൂടന്‍ വാര്‍ത്തയായി ആനന്ദ് ജോണ്‍ മാറി.

അടുത്ത പേജ്- ആരോപണങ്ങള്‍ ആസൂത്രിതം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :