ഐ എസിന് വേണ്ടി പണ സമാഹരണം നടത്തിയ 16കാരിയും സുഹൃത്തും അറസ്‌റ്റില്‍

കൌമാപ്രായക്കാര്‍ ഭീകരസംഘടനയായ ഐ എസിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഐ എസിന്‌ വേണ്ടി പണ സമാഹരണം നടത്തിയ 16കാരിയും സുഹൃത്തും ഓസ്‌ട്രേലിയയില്‍ പോലീസ്‌ പിടിയിലായി.

സിഡ്‌നി, ഐ എസ്, ഓസ്‌ട്രേലിയ, പോലീസ് Sidney, IS, Australia, Police
സിഡ്‌നി| rahul balan| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (14:05 IST)
കൌമാപ്രായക്കാര്‍ ഭീകരസംഘടനയായ ഐ എസിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഐ എസിന്‌ വേണ്ടി പണ സമാഹരണം നടത്തിയ 16കാരിയും സുഹൃത്തും ഓസ്‌ട്രേലിയയില്‍ പോലീസ്‌ പിടിയിലായി.

ഓസ്‌ട്രേലിയയിലെ നിയമം അനുസരിച്ച് 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ ഇരുവരിലും ചുമത്തിയിരിക്കുന്നത്‌. പടിഞ്ഞാറന്‍ സിഡ്‌നിയില്‍നിന്നും 20കാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്‌. എന്നാല്‍ ഇവര്‍ എത്ര രൂപ സമാഹരിച്ചുവെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സമാന രീതിയിലുള്ള പണസമാഹാരണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതായാണ് ഓസ്‌ട്രേലിയന്‍ പോലീസിന് ലഭിച്ച വിവരം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :