ഷറപ്പോവയുടെ താരമൂല്യത്തില്‍ ഇടിവ്; പോര്‍ഷെയും നൈക്കും ബന്ധം അവസാനിപ്പിക്കുന്നു

2014ലാണ് ഷറപ്പോവ പോര്‍ഷെ കാറുകളുടെ ആദ്യ വനിതാ അംബാസിഡ‍റാവുന്നത്

 മരിയ ഷറപ്പോവ , പോര്‍ഷെ കാര്‍ , മരുന്നടി വിവാദം , ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ , ടാഗ് ഹ്യുവര്‍
മോസ്‌കോ| jibin| Last Updated: ബുധന്‍, 9 മാര്‍ച്ച് 2016 (12:40 IST)
ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമര്‍ താരം മരുന്നടി വിവാദത്തില്‍ അകപ്പെട്ടതോടെ താരത്തിന്റെ താരമൂല്യത്തിന് ഇടിവ്. പോര്‍ഷെ കാര്‍ നിര്‍മാതാക്കള്‍ ഷറപ്പോവയുമായുള്ള കരാറുകള്‍ അവസാനിപ്പിച്ചു. ഷറപ്പോവ ബ്രാന്‍ഡ് അംബാസിഡറായ നൈക്കും, ടാഗ് ഹൊയറും കരാറുകള്‍ നീട്ടിവെക്കുകയും ചെയ്‌തതോടെ താരത്തിന് തിരിച്ചടി നേരിടേണ്ടിവരുകയായിരുന്നു.

ഷറപ്പോവയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി കരാറുകള്‍ ഇനി പുതുക്കേണ്ടതില്ലെന്നും സ്വിസ് വാച്ച് നിര്‍മാക്കളായ ടാഗ് ഹ്യുവര്‍ തീരുമാനിച്ചു. ഷറപ്പോവയുമായി 70 മില്യണ്‍ ഡോളറിന്റെ കരാറുള്ള അമേരിക്കന്‍ സ്പോര്‍ട്സ് ഉത്പന്ന നിര്‍മാതാക്കളായ നൈക്ക് കരാറുകള്‍ നീട്ടിവെച്ചതായി അറിയിച്ചു.

2014ലാണ് ഷറപ്പോവ പോര്‍ഷെ കാറുകളുടെ ആദ്യ വനിതാ അംബാസിഡ‍റാവുന്നത്. ഷറപ്പോവ അംബാസിഡറായ എവണ്‍ പെര്‍ഫ്യൂം, ലക്ക്, എവിയന്‍ തുടങ്ങിയ കമ്പനികള്‍ ഇതുവരെ ഇക്കാര്യത്തില്‌ പ്രതികരിച്ചിട്ടില്ല. മികച്ച താരമൂല്യവും വരുമാനവും ഉണ്ടാക്കുന്നവരില്‍ മുന്‍ നിരയിലുള്ള കായിക താരമാണ് മരിയ ഷറപ്പോവ. 30മില്യണിലധികം ഡോളറാണ് ഷറപ്പോവയുടെ വാര്‍ഷിക വരുമാനം.

റഷ്യന്‍ സുന്ദരി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ ഈ മാസം 12 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ മരുന്ന് ഉപയോഗം കണ്ടെത്തിയെന്ന് ഷറപ്പോവ തന്നെയാണ് വെളിപ്പെടത്തിയത്.

ശാരീരികമായ ചില പ്രശ്നങ്ങള്‍ക്ക് കുടുംബ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മൈഡ്രോണേറ്റ് എന്ന മരുന്നാണ് താന്‍ കഴിച്ചിരുന്നതെന്നും അതിന് മെല്‍ഡോണിയം എന്ന മറ്റൊരു പേരു കൂടിയുണ്ടെന്നോ അത് ഉത്തേജക മരുന്നിന്റെ ഇനത്തില്‍പ്പെടുന്നതാണെന്നോ തനിക്ക് അറിയില്ലായിരുന്നൂ. താന്‍ 10 വര്‍ഷമായി ഉപയോഗിക്കുന്ന മരുന്നില്‍ നിന്നാകം മെല്‍ഡോണിയം ശരീരത്തിലെത്തിയതെന്നും ഷറപ്പോവ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :