ഏറ്റവും വലിയ കപ്പല്‍ ഉയര്‍ത്തല്‍ യഞ്ജത്തിന് ലോകം സാക്ഷിയായി; കോസ്റ്റ കോണ്‍കോര്‍ഡിയയ്ക്ക് പുനര്‍ജന്മം
ലിയോ ദ്വീപ്|
WEBDUNIA|
PRO
PRO
പാറക്കൂട്ടങ്ങളില്‍ തട്ടിതകര്‍ന്ന ഉല്ലാസകപ്പല്‍ 20 മാസങ്ങള്‍ക്ക് ശേഷം നിവര്‍ത്തി. കോസ്റ്റ കോണ്‍കോര്‍ഡിയ എന്ന കപ്പലാണ് സാഹസികമായി ഉയര്‍ത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ഉയര്‍ത്തല്‍ ഉദ്യമത്തിനാണ് ലോകം സാക്ഷിയായത്. ഇറ്റലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി തലവന്‍ ഫ്രാന്‍സിസ്സ് ഗ്രാബ്‌റില്ലിയാണ് കപ്പല്‍ ഉയര്‍ത്തല്‍ യഞ്ജം പുര്‍ത്തിയായതായി ലോകത്തെ അറിയിച്ചത്. കപ്പല്‍ ഉയര്‍ത്തല്‍ ഉദ്യമത്തിനായി ഇതുവരെ 800 മില്യന്‍ ഡോളര്‍ ചെലവഴിച്ചുകഴിഞ്ഞു.
2012 ജനുവരിയിലായിരുന്നു 4200 യാത്രക്കാര്‍ സഞ്ചരിച്ച കോസ്റ്റ കോണ്‍കോര്‍ഡിയ എന്ന വമ്പന്‍ കപ്പല്‍ പാറകളില്‍ തട്ടി ചെരിയുന്നത്. ഇറ്റലിയിലെ ജിഗ്ലിയോ ദ്വീപിനു സമീപത്തായിരുന്നു അപകടം. അന്‍പത് അടി വെളളത്തിലേക്ക് മുങ്ങിയ കപ്പലിലുണ്ടായിരുന്നവരില്‍ 32 പേര്‍ മരണപ്പെട്ടു.കപ്പല്‍ അപകടത്തെ തുടര്‍ന്ന് കപ്പല്‍ ഉയര്‍ത്താനുളള ശ്രമങ്ങള്‍ ഏറെ നാളായി തുടങ്ങിയിരുന്നു.
മൂന്ന് ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെയത്ര വലിപ്പമുളള കോസ്റ്റ കോണ്‍കോര്‍ഡിയ നിവര്‍ത്തിയെടുക്കല്‍ സാഹസമായിരുന്നു. കാലാവസ്ഥയും കീറാമുട്ടിയായതോടെ ലോകത്തിലെ തന്നെ കപ്പലുയര്‍ത്തല്‍ ഉദ്യമങ്ങളില്‍ വലിയതെന്ന പേരും ഇതിന് ലഭിച്ചു. ഒടുവില്‍ 20 മാസങ്ങള്‍ക്ക് ശേഷമാണ് കടലിലെ പാറക്കൂട്ടങ്ങളില്‍ നിന്ന് വിടുവിച്ച് കപ്പലിനെ കടലിന്റെ അടിതട്ടില്‍ കപ്പലിനെ സ്റ്റീല്‍ കൊണ്ടും കോണ്‍ക്രീറ്റ് കൊണ്ടും നിര്‍മ്മിച്ച പ്ലാറ്റ്‌ഫോമില്‍ നിവര്‍ത്താന്‍ സാധിച്ചത്.
നൂറു വര്‍ഷം മുന്‍പു ദുരന്തത്തില്‍പെട്ട ടൈറ്റാനിക്കിനെക്കാള്‍ വലിയ കപ്പലായിരുന്നു കോസ്റ്റ കോണ്‍കോര്‍ഡിയ. ടൈറ്റാനിക്കിലെപ്പോലെത്തന്നെ ക്യാപ്റ്റന്റെ പിഴവും തെറ്റായ സഞ്ചാരപഥവുമായിരുന്നു അപകട കാരണങ്ങള്‍. കപ്പല്‍ ഉറപ്പിച്ചുകഴിഞ്ഞതോടെ ഇനി കേടുപാടുകള്‍ എന്താണെന്ന് പരിശോധിക്കാം. അതുകഴിഞ്ഞേ തീരത്തേക്ക് അടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാനാകൂ. കോസ്റ്റ കോണ്‍കോര്‍ഡിയ അപകടത്തില്‍ പെട്ട രണ്ട് പേരുടെ മൃതദേഹം ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല.