എയര്‍ഫ്രാന്‍സ്: എട്ട് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

സാവോ പോളോ| WEBDUNIA|
എയര്‍ഫ്രാന്‍സ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എട്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതായി ബ്രസീല്‍ അധികൃതര്‍ അറിയിച്ചു. 51 മൃതദേഹങ്ങളാണ് ഇതുവരെ തെരച്ചില്‍ സംഘം കണ്ടെടുത്തത്.

ജൂണ്‍ ഒന്നിനാണ് ബ്രസീലില്‍ നിന്ന് പാരീസിലേക്കുള്ള യാത്രാമധ്യേ എയര്‍ഫ്രാന്‍സ് വിമാനം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ തകര്‍ന്നുവീണത്. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ബ്രസീല്‍, ഫ്രഞ്ച് സംഘങ്ങള്‍ ഏതാനും ദിവസം മുന്‍പ് നിര്‍ത്തിയിരുന്നു.

43 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. 17 ബ്രസീലുകാരുടേയും 26 വിദേശികളുടേയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 228 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :