ഡാം അപകടം: മരണം 77 ആയി

ജക്കാര്‍ത്ത| WEBDUNIA| Last Modified ശനി, 28 മാര്‍ച്ച് 2009 (16:59 IST)
ഇന്തോനേഷ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 77 ആയി. കാണാതായ നൂറിലധികം പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ 200 കവിയുമെന്നാണ് കരുതുന്നതെന്ന് ഇന്തോനേഷ്യന്‍ ദുരിതാശ്വാസ വക്താവ് പ്രിയദി കര്‍ദോനൊ പറഞ്ഞു.

അപകടത്തില്‍ നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തലസ്ഥാനമാ‍യ ജക്കാര്‍ത്തക്കടുത്തയിലെ തെക്കന്‍ പ്രവിശ്യയിലെ സിതു ഗിന്‍ടുങ്ങ്‌ അണക്കെട്ടാണ്‌ വെള്ളിയാഴ്ച തകര്‍ന്നത്‌. അപകട സമയത്ത് വീടുകളിലുള്ളവര്‍ ഉറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത്‌ ശക്‌തമായ മഴയുണ്ടായിരുന്നു. എന്നാല്‍ ഡാം തകര്‍ന്നതിന്‍റെ കാരണം വ്യക്‌തമല്ലെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെള്ളം കുത്തിയൊഴുകിയതിനാല്‍ മിക്ക പ്രദേശങ്ങളും ചെളിയില്‍ പുതഞ്ഞിരിക്കുകയാണ്. ഇത് തെരച്ചിലിന് തടസമാകുന്നതായി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :