യു എസിലെ മൊണ്ടാനയില്‍ ചെറുവിമാനം തകര്‍ന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു. ഞായറാഴ്‌ച രാത്രിയാണ് അപകടം നടന്നത്. കാലിഫോര്‍ണിയയിലെ ഓര്‍വിലില്‍ നിന്ന് ബോസ്മെനിലേക്ക് പോയ വിമാനമാണ് ഞായറാഴ്ച രാത്രി ബൂട്ടിയിലെ ഹോളി ക്രോസ് സെമിത്തേരിയില്‍ തകര്‍ന്നുവീണത്.
യന്ത്രത്തകരാറാണ് അപകടകാരണം എന്ന് കരുതുന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.
അതേസമയം, ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ചരക്ക് വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഫെഡ് എക്‌സ് കമ്പനിയുടെ വിമാനമാണ് റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നത്.
മോശമായ കാലസ്ഥയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.