ഉറങ്ങാന്‍ കിടന്ന ബാലികയെ കാണാനില്ല

ലണ്ടന്‍| WEBDUNIA|
PRO
PRO
കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം കിടത്തി ഉറക്കരുത് എന്നതാണ് പാശ്ചാത്യ സംസ്കാരം. അങ്ങനെ ചെയ്താല്‍ കേസ് എടുത്ത് അകത്തിടുക വരെ ചെയ്തേക്കും. എന്നാല്‍ രാത്രി ഒറ്റയ്ക്ക് ഉറങ്ങാന്‍ കിടന്ന ആറ് വയസ്സുള്ള ബാലികയെ കാണാതായ സംഭവം അമേരിക്കന്‍ സമൂഹത്തെ ഒന്നാതെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.

അരിസോണയിലെ ടുസ്കോണില്‍ നിന്നുള്ള ഇസബെല്‍ മേഴ്സിഡസ് സെലിസിനെയാണ് കാണാതായത്. രാത്രി 11 മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ എട്ട് മണിയോടെ മാതാപിതാക്കള്‍ നോക്കിയപ്പോള്‍ കുട്ടി മുറിയില്‍ ഇല്ലായിരുന്നു.

തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. എഫ് ബി ഐ സംഘവും ഡിറ്റക്ടീവുകളുമെല്ലാം ചേര്‍ന്ന് ബാലികയ്ക്ക് വേണ്ടി രാജ്യവ്യാപകമായി തെരച്ചില്‍ നടത്തുകയാണ്. ബാലിക ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലും പോയതാണോ അതോ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നൊന്നും വ്യക്തമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :