ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി മാറ്റിയൊ റെന്‍സി സ്ഥാനമേറ്റു

റോം| WEBDUNIA|
PRO
PRO
മധ്യ ഇടതുകക്ഷി നേതാവായ മാറ്റിയൊ റെന്‍സി ഇറ്റലി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് 39-കാരനായ റെന്‍സി. പുതിയ തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് തേടും.

രാജ്യത്തിന്റെ മെച്ചപ്പെടുത്താനായില്ലെന്ന വിമര്‍ശത്തെത്തുടര്‍ന്ന് എന്‍റിക്കൊ ലെറ്റ രാജിവെച്ചതാണ് റെന്‍സിയുടെ സ്ഥാനാരോഹണത്തിന് വഴിതെളിച്ചത്. ഡിസംബറില്‍ റെന്‍സി ഭരണമുന്നണിയിലെ പ്രധാനകക്ഷിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടിരുന്നു.

എതിരാളികളെ അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു റെന്‍സിയുടെ രാഷ്ടീയവളര്‍ച്ച. 2004-ല്‍ ഫ്ലോറന്‍സ് പ്രവിശ്യയുടെ പ്രസിഡന്‍ഡായി സ്ഥാനമേറ്റ ലെറ്റ 2009-മുതല്‍ 2014 വരെ ഫ്ലോറന്‍സ് മേയറായി. ഫെബ്രുവരി 17-നാണ് പ്രസിഡന്‍റ് ജോര്‍ജിയൊ നപ്പോളിറ്റാനോ ലെറ്റയോട് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :