വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ബുധന്‍, 13 ജനുവരി 2010 (10:39 IST)
ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ മസൌദ് അലി മൊഹമ്മദിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് അമേരിക്ക. അലി മൊഹമ്മദിയുടെ കൊലപാതകം ഇസ്രയേലിന്‍റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ വിഭാഗമാണ് ആസൂത്രണം ചെയ്തതെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് വൈറ്റ് ഹൌസിന്‍റെ പ്രതികരണം.
ആരോപണം അസംബന്ധമാണെന്ന് വൈറ്റ് ഹൌസ് വാര്‍ത്താ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ബില്‍ ബര്‍ട്ടണ്‍ പറഞ്ഞു. ഇറാന്‍ സര്‍ക്കാരിന്‍റെ സ്വഭാവത്തെ എതിരിടാന്‍ കൃത്യമായ നയതന്ത്ര വഴികളില്‍ കൂടിയാണ് അമേരിക്ക നീങ്ങുന്നതെന്ന് ബില്‍ ബേര്‍ട്ടന്‍ പറഞ്ഞു. ഇറാന്‍റെ ആണവ പദ്ധതി അമേരിക്കയെ സംബന്ധിച്ച് ആശങ്ക തന്നെയാണ്. ഇറാന്‍ സര്‍ക്കാരിനെ ഇക്കാര്യം ധരിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ബേര്‍ട്ടന്‍ പറഞ്ഞു.
ഇറാന്‍റെ ആരോപണങ്ങള്‍ അമേരിക്കയെ വേദനിപ്പിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നില്ലെന്ന് ബര്‍ട്ടണ്‍ പറഞ്ഞു. ടെഹ്‌റാന്‍ സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു മസൌദ് അലി മൊഹമ്മദി. വീടിന് പുറത്ത് ഒരു ഇരുചക്രവാഹനത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അദ്ദേഹം മരിച്ചത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും രഹസ്യാന്വേഷണ വിഭാഗമാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിന് ശേഷം ഇറാന്‍റെ ആരോപണം.