ഉത്തര ഇറാഖിലുണ്ടായ ചാവേര്‍ സ്ഫോടനത്തിലും ആക്രമണങ്ങളിലും 27 പേര് കൊല്ലപ്പെട്ടു. ഇറാഖ് സര്‍ക്കാര്‍ ആഭ്യന്തരസുരക്ഷയെക്കുറിച്ച് ചര്‍ച്ച നടത്തിയ ദിവസം തന്നെയാണ് 27 പേര് മരിച്ചത്.
ഇറാഖില്‍ ഈ മാസം ഇതേവരെ 530 പേര് കൊല്ലപ്പെടുകയും 1,300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 44 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മൗസൂളിലുണ്ടായ ആക്രമണത്തില്‍ മൂന്നു സുരക്ഷാസൈനികരും ബാഗ്ദാദില്‍ കാര്‍ബോംബ് സഫോടനത്തില്‍ ഏഴ് പേരുമാണ് മരിച്ചത്.
ബാഗ്ദാദിനുസമീപം ടാങ്കര്‍ ലോറിയില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുപേരും മറ്റിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ആറുപേരും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.