ഈജിപ്ത്യന്‍ ഇറച്ചി വില്പനക്കാരന് സ്വന്തം ഭാര്യയെ കൊന്ന് മാംസം വിറ്റു. ഒരു അറേബ്യന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. വീട്ടിലുണ്ടായ പൊരിഞ്ഞ വഴക്കിനെ തുടര്‍ന്നാണ് ഇറച്ചി വില്പനക്കാരന് ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയത്. എന്നാല്‍ കൊലപാതകത്തിലും ഇയാള്‍ ബിസിനസ്സ് കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തില്‍ നിന്ന് മാംസം വാര്‍ന്നെടുത്ത് ഇയാള്‍ കടയില്‍ കൊണ്ടുവച്ച് വില്പന നടത്തുകയും ചെയ്തു.
ആട്ടിന്‍കുട്ടിയുടെ മാംസം ആണെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയുടെ മാംസം വിറ്റത്. എന്നാല്‍ സംശയം തോന്നിയ ഒരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മനുഷ്യമാംസമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇറച്ചിക്കടക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്തു.
തന്നെ അനുസരിക്കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി എന്ന് ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.