ആ രണ്ടുപേർ ഒരു വർഷം ഭൂമിയിൽ ഉണ്ടായിരുന്നില്ല!

ബഹിരാകാശം, ഭൂമി, ശാസ്ത്രജ്ഞൻ, ട്വിറ്റർ Space, Earth, Scientist, Twitter
കസാക്കിസ്ഥാൻ| aparna shaji| Last Updated: ബുധന്‍, 2 മാര്‍ച്ച് 2016 (17:36 IST)
ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് താമസിച്ചവർ എന്ന് ചരിത്രം കുറിച്ചുകൊണ്ട് അമേരിക്കൻ സ്കോട്ട് കെല്ലിയും റഷ്യൻ ഗവേഷകൻ മിഖായേൽ കോർണിങ്കോയും ഭൂമിയിൽ തിരിച്ചെത്തി. ഏകദേശം 340 ദിവസമാണ് കെല്ലിയും മിഖായേലും ബഹിരാകാശത്ത് താമസിച്ചത്.

340 ദിവസത്തെ ബഹിരാകശ ജീവിതം അവസാനിപ്പിച്ച ഇരുവരും കസാക്കിസ്ഥാനിലെ കേന്ദ്രത്തിലാണ് ലാൻഡ് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ച് 27നാണ് ഇവർ ഭൂമിയിൽ നിന്നും ബഹിരാകാശത്തിലേക്ക് യാത്ര തിരിച്ചത്. ബഹിരാകാശത്തെത്തിയ ഇവർ ഭൂമിയിലുള്ളവരുമായി
ട്വിറ്ററിലൂടെയും ഇന്‍സ്‌റ്റഗ്രാമിലൂടെയും സംസാരിക്കുകയും നിരവധി ചിത്രങ്ങ‌ൾ ഭൂമിയിലേക്ക് അയച്ച് തരികയും ചെയ്തിരുന്നു.

ബഹിരാകാശത്തെ ഭാരമില്ലായ്മ, ഏകാന്തത റേഡിയേഷൻ എന്നീ വിഷയങ്ങ‌ളിലും കെല്ലിയും സംഘവും പഠനം നടത്തി. 340 ദിവസത്തെ തന്റെ ഈ യാത്ര പുതിയ ദൗത്യങ്ങ‌ൾക്ക് പ്രചോദനമാകുമെന്നും ചൊവ്വാ യാത്രയ്ക്ക് മനുഷ്യനെ പര്യാപ്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :