ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ മകളെ ഒണ്‍ലൈനില്‍ വിറ്റു

ബീജിംഗ്| WEBDUNIA|
PRO
ആപ്പിള്‍ ഐഫോണ്‍ വാങ്ങുന്നതിന് മകളെ വിറ്റ ചൈനീസ് ദമ്പതികള്‍ക്കെതിരെ കേസെടുത്തു.

ഒണ്‍ലൈനിലൂടെയാണ് ഇവര്‍ സ്വന്തം മകളെ വില്‍പ്പനക്ക് വെച്ചത്. ദമ്പതികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തെന്ന് ചൈനീസ് പത്രം റിപ്പോര്‍ട്ടു ചെയ്തു.

കുട്ടിയെ വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഇവര്‍ ആപ്പിള്‍ ഐഫോണ്‍ മാത്രമല്ല സ്‌പോര്‍ട്‌സ് ഷൂസുകളും വാങ്ങി.

കഴിഞ്ഞ വര്‍ഷം ഒരു ചൈനീസ് കൗമാരക്കാരന്‍ ആപ്പിള്‍ ഐ പാഡ് വാങ്ങുന്നതിന് സ്വന്തം കിഡ്‌നി വിറ്റത് വാര്‍ത്തയായിരുന്നു.

ഉല്ലാസകരമായ ജീവിതത്തിനാണ് വിറ്റതെന്നാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ വിശദീകരണം.

ഏകദേശം 30000- 50000 യുവാനിനാണ്(ഏകദേശം മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം വരെ) കുട്ടിയെ വിറ്റതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :