അമേരിക്ക ലോക പൊലീസല്ല: ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ലോക പൊലീസല്ലെന്ന് യുഎസ് പ്രസിഡന്റ് ബരാക് പ്രതികരിച്ചു. സിറിയന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ഒബാമ ഈക്കാര്യം പറഞ്ഞത്.

അമേരിക്കയും സിറിയയുമായുള്ള പ്രശ്‌നത്തില്‍ നയതന്ത്ര സാധ്യതകള്‍ തേടുമെന്നും പ്രശ്‌നങ്ങള്‍ക്ക് സാമാധാനപരമായ പരിഹാരം കാണുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും ഒബാമ പ്രസംഗത്തില്‍ പറഞ്ഞു.

ആഗോള സുരക്ഷയുടെ അമരക്കാരനാകുന്നതാണ് അമേരിക്കയെ വ്യത്യസ്ഥമാക്കുന്നത് പ്രശ്‌നങ്ങളെയെല്ലാം സാധൂകരിക്കാന്‍ കഴിയില്ലെങ്കിലും കുഞ്ഞുങ്ങളുടെ മേല്‍ രാസായുധം പ്രയോഗിക്കുന്നത് മാപ്പ് അര്‍ഹിക്കുന്നില്ലെന്നും അത് തടയാന്‍ കഴിയണമെന്നും ഒബാമ വ്യക്തമാക്കി

അമേരിക്ക ലോക പൊലീസ് ആകരുതെന്ന് നിരവധി ആളുകള്‍ ആവശ്യപ്പെട്ടതായി ഒബാമ ജനങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :