അമേരിക്ക പാകിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി
വാഷിംഗ്‌ടണ്‍|
WEBDUNIA|
Last Modified വ്യാഴം, 4 ജൂലൈ 2013 (10:59 IST)
PRO
അമേരിക്ക പാകിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി. അടുത്തവര്‍ഷത്തെ പാകിസ്ഥാന് നല്‍കുന്ന സഹായമാണ് വെട്ടിച്ചുരുക്കാന്‍ പോകുന്നത്.
ഒബാമ ഭരണകൂടം സാമ്പത്തിക സഹായം വെട്ടിച്ചുരുക്കാന്‍ യുഎസ് കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2012-ല്‍ 190 കോടി ഡോളറാണ് അമേരിക്ക പാകിസ്ഥാന് സഹായമായി നല്‍കിയത്. സാമ്പത്തിക സഹായത്തിന് പുറമെ സുരക്ഷാ ചെലവുകള്‍ക്കും കൂടിയാണ് ഈ പണം അനുവദിച്ചത്.
2014-ല്‍ 125 കോടി ഡോളര്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ഒബാമ ഭരണകൂടം നിര്‍ദേശിച്ചത്. സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയത് പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് തിരിച്ചടിയാകുകയാണ്.