അമേരിക്ക അയഞ്ഞു; ദേവയാനി ഇന്ത്യയിലേക്ക്

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഒടുവില്‍ അയഞ്ഞു, ദേവയാനിക്ക് മോചനമായി. വിസ ചട്ട ലംഘനം ആരോപിച്ച് യുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയുടെ അമേരിക്ക അംഗീകരിച്ചു. ദേവയാനിയെ ഡല്‍ഹിയിലേക്കു സ്ഥലംമാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേവയാനി ഇന്ത്യയിലേക്കു തിരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദേവയാനി ഖോബ്രഗഡെയ്ക്കു നല്‍കിയ നയതന്ത്ര പരിരക്ഷ അമേരിക്ക അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയിലേക്കു യാത്ര ചെയ്യാന്‍ അനുമതി കിട്ടിയത്. ദേവയാനിയുടെ കുടുംബം അമേരിക്കയില്‍ തുടരും. നേരത്തെ, വിസ ചട്ട ലംഘനത്തിനു ദേവയാനിക്കുമേല്‍ അമേരിക്ക കുറ്റം ചുമത്തിയിരുന്നു. ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും, നയതന്ത്ര പരിരക്ഷയില്ലാതെ അമേരിക്കയില്‍ തിരികെയെത്തിയാല്‍ വിചാരണ നേരിടണമെന്നും യുഎസ് അറ്റോണി ജനറല്‍ പ്രീത് ഭരാര പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :