അമേരിക്കയിലെ ബോട്ടപകടം: മലയാളിയെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
അമേരിക്കയിലെ ബോട്ടപകടത്തെ തുടര്‍ന്ന് മലയാളിയെ അറസ്റ്റ് ചെയ്തു. അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഡ്രൈവറായിരുന്ന മലയാളി ജോജോ കെ ജോണിനെയാണ് ന്യൂയോര്‍ക്ക് പോലീസാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ബോട്ടോടിച്ച കുറ്റത്തിനാണ് ജോജോ കെ ജോണിനെ അറസ്റ്റ് ചെയ്ത്.

ജോജോയ്ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവും ചുമത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വെളളിയാഴ്ച്ച അമേരിക്കയിലെ ഹഡ്‌സണ്‍ നദിയിലായിരുന്നു ബോട്ടപകടം നടന്നത്. ബോട്ടു മറിഞ്ഞ് രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ഉല്ലാസയാത്രക്കായി ജോജോയുടെ ബോട്ടില്‍ കയറിയ സുഹൃത്തുക്കളാണ് അപകടത്തില്‍ പെട്ടത്.

ടാപ്പാന്‍സി ബ്രിഡ്ജിനടുത്ത് വെച്ച് നിയന്ത്രണം വിട്ട ബോട്ട് ഒരു അഡംബര കപ്പലില്‍ ചെന്നിടിക്കുകയും രണ്ട് പേര്‍ മുങ്ങി മരിക്കുകയുമായിരുന്നു. ജോജോ ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിരുന്നു. ന്യുയോര്‍ക്കിലെ നയാക്ക് അശുപത്രിയില്‍ ചികിത്സയിലാണ് ജോജോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :