അമേരിക്കന്‍ ചാരവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യ വിമാനത്താവളം വിട്ടുനല്‍കി
വാഷിങ്ടണ്‍|
WEBDUNIA|
PRO
PRO
നെഹ്റു ഭരണകാലത്ത് അമേരിക്കന്‍ ചാരവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യ സ്വന്തം വിമാനത്താവളം വിട്ടുനല്‍കി. നെഹ്റുവിന്റെ ഭരണകാലത്താണ് ചാരവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയത്. 1962 ലെ ഇന്തോ -ചൈനാ യുദ്ധം കഴിഞ്ഞ ഉടനെ നടന്ന സംഭവത്തെക്കുറിച്ച് സിഐഎയുടെ രഹസ്യരേഖകളാണ് വിവരം നല്‍കിയത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ആര്‍ക്കൈവില്‍ സൂക്ഷിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരമാണ് പുറത്തുവന്നത്. ചൈനാ അതിര്‍ത്തിയുടെ വിശദമായ ചിത്രങ്ങള്‍ സഹായിക്കാന്‍ ചാരവിമാനങ്ങള്‍ ഇന്ത്യയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപേക്ഷിക്കപ്പെട്ട ഒറീസയിലെ ചര്ബാടിയ വിമാനത്താവളമാണ് അമേരിക്കന്‍ ചാരവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ വിട്ടുനല്‍കിയത്. ചൈന അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താന്‍ എത്തിയതായിരുന്നു ഇവ. 1963 ജൂണ്‍ മൂന്നിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും രാഷ്ട്രപതിയായിരുന്ന എസ് രാധാകൃഷ്ണനും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
1954 മുതല്‍ 1974 വരെയായിരുന്നു ചൈനാ അതിര്‍ത്തിയില്‍ അമേരിക്കന്‍ ചാരവിമാനങ്ങള്‍ നിരീക്ഷണം നടത്തിയത്. ഇതിന്റെ ഭാഗമായി 1963ല്‍ ദൈര്‍ഘ്യമേറിയ പറക്കല്‍ നടന്നു. 11 മണിക്കൂറും മുക്കാല്‍ മിനിറ്റുമാണ് അന്ന് നിരീക്ഷണം നടത്തിയത്. 1964 മെയ് വരെ ഈ സൌകര്യം ഉപയോഗിക്കപ്പെട്ടു. നെഹ്റു മരിച്ച് മൂന്ന് ദിവസത്തിനുശേഷമാണ് ഈ കരാര്‍ അവസാനിപ്പിച്ചത്.
1962 ഒക്ടോബറില്‍ കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം നിരന്തരം കടന്നു കയറ്റം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ അമേരിക്കയോട് സൈനിക സഹായം തേടിയത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കൈയേറ്റം തെളിയിക്കുന്ന രേഖകള്‍ ഇന്ത്യയുടെ കൈയിലില്ലാത്ത വിവരം ബോധ്യമായത്. തുടര്‍ന്ന് അതിര്‍ത്തിയുടെ വിശദമായ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന് ചാര വിമാനങ്ങളെ ഉപയോഗിക്കാമെന്ന നിര്‍ദേശം തുടര്‍ന്നാണ് അമേരിക്ക മുന്നോട്ടു വെച്ചത്. അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ കെന്നത്ത് ഗാല്ബ്രിയാത്താണ് ഇക്കാര്യം ഇന്ത്യയോട് ആവശ്യപ്പെട്ടത്. 1962 നവംബര്‍ 11ന് നെഹ്റു ഇക്കാര്യത്തില്‍ അനുമതി നല്കി.
ഇതിനെ തുടര്‍ന്ന് ചൈന അതിര്‍ത്തിയുടെ വിശദമായ ചിത്രങ്ങള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയതായും രേഖകള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങളുടെ വ്യക്തമായ ചിത്രം ലഭ്യമാക്കുക, സോവിയറ്റു യൂണിയനും ചൈനക്കുമെതിരേ ഉപയോഗിക്കാനുള്ള സൈനിക താവളമായി ഇന്ത്യയെ മാറ്റുക തുടങ്ങിയവയായിരുന്നു ഇതിലൂടെ അമേരിക്ക ലക്ഷ്യമിട്ടതെന്നും രേഖ വ്യക്തമാക്കുന്നു.