ടെഹ്‌റാന്‍|
WEBDUNIA|
Last Modified തിങ്കള്‍, 11 ജനുവരി 2010 (15:30 IST)
PRO
രാജ്യത്ത് എത്തുന്ന അമേരിക്കന്‍ സന്ദര്‍ശകരെ സ്ക്രീനിംഗിന് വിധേയരാക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു. ഇറാനില്‍ നിന്നുള്ള സന്ദര്‍ശകരെ സ്ക്രീനിംഗിന് വിധേയരാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനുള്ള മറുപടിയായിട്ടാണ് നീക്കം.
ഇറാന്‍ എംപി അലായെദീന്‍ ബൊറൌജെര്‍ദിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രാജ്യത്തെത്തുന്ന ഇറാനികളുടെ വിരലടയാളം ശേഖരിക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോഴും ഇറാന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നു. നിലവില്‍ അമേരിക്കന്‍ സന്ദര്‍ശകരുടെ വിരലടയാളം ഇറാന്‍ ശേഖരിക്കുന്നുമുണ്ട്. ഇതിന് പുറമേയാണ് അമേരിക്കക്കാരെ സ്ക്രീനിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ചത്.
യുഎസ് യാത്രാവിമാനത്തില്‍ അരങ്ങേറിയ സ്ഫോടന ശ്രമത്തോടെയാണ് ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ സ്ക്രീനിംഗ് ഉള്‍പ്പെടെയുള്ള കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. പതിന്നാലോളം രാജ്യങ്ങളിലെ സന്ദര്‍ശകരെയാണ് യുഎസ് നിരീക്ഷിക്കുക. ഇതില്‍ കൂടുതലും ഇസ്ലാമിക രാജ്യങ്ങളാണ്. തീരുമാനത്തിനെതിരെ ക്യൂബ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.