അഫ്ഗാനില്‍ നിന്നും ഓസ്ട്രേലിയന്‍ സൈന്യം പിന്‍വാങ്ങുന്നു
സിഡ്നി|
WEBDUNIA|
PRO
അഫ്ഗാനിസ്ഥാനില്‍ നിന്നും ഓസ്ട്രേലിയന്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിലകൊള്ളുന്ന ആയിരത്തിലേറെ സൈനികര്‍ ക്രിസ്മസിനു മുന്നോടിയായി രാജ്യത്തിലേക്ക് മടങ്ങുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ആബട്ട് സൈനിക ഇടപെടല്‍ അവസാനിപ്പിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഈ പിന്മാറ്റം കയ്പ്പും മധുരവും നിറഞ്ഞതാണ്, ക്രിസ്മസിന് നൂറുകണക്കിന് സൈനികര്‍ അവരുടെ വീട്ടിലുണ്ടാകുമെന്നത് അതിയായ സന്തോഷം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ എല്ലാം കുടുംബങ്ങളിലേക്കും അവരുടെ പ്രിയപ്പെട്ടവര്‍ മടങ്ങി എത്തില്ല എന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയമോ പരാജയമോ ഇല്ലാതെയാണ് ഓസ്ടേലിയ സൈനിക ഇടപെടല്‍ അവസാനിപ്പിക്കുന്നതെന്നും ആബട്ട് പറഞ്ഞു.