ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ ക്‌ളാര്‍ക്ക്‌ നയിക്കും

മെല്‍ബണ്‍| WEBDUNIA|
PRO
ഇന്ത്യയ്‌ക്കെതിരേ നടക്കുന്ന ക്രിക്കറ്റ്‌ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ മൈക്കല്‍ ക്‌ളാര്‍ക്ക്‌ നയിക്കുമെന്ന് റിപ്പോര്‍ട്ട്. ഫിറ്റ്‌നസ്‌ തെളിയിച്ചു പുറംവേദനയാല്‍ വിശ്രമിക്കുന്ന താരം തിരിച്ചുവരുമെന്നാണ്‌ ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്‌.

ഇംഗ്‌ളണ്ടിനെ 3-2 ന്‌ വീഴ്‌ത്തി ആഷസ്‌ ഏകദിന പരമ്പര പിടിച്ച ഓസീസ്‌ ടീം ഒക്‌ടോബര്‍ 10 മുതല്‍ ഏഴ്‌ ഏകദിനങ്ങളും ഒരു ട്വന്റി20 യും ഇന്ത്യയില്‍ കളിക്കും. ആഷസ്‌ പരമ്പരയില്‍ റെക്കോഡിന്റെ ഭാഗമായ ബ്രാഡ്‌ ഹാഡിനാണ്‌ വിക്കറ്റ്‌ കീപ്പര്‍. സ്‌റ്റീവ്‌ റിക്‌സണായിരിക്കും ടീമിന്റെ പരിശീലകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :